Abdul Azeez
Producer
എറണാകുളം പുല്ലേപ്പടിയില്‍ മുഹമ്മദ് റാവുത്തരുടെയും ബീവിക്കുട്ടിയുടെയും മകനായി 05-07-1946ല്‍ ജനിച്ചു. അഞ്ചു മക്കളില്‍ മൂന്നാമനായിരുന്നു. സ്ക്കൂള് വിദ്യാഭ്യാസം എം എച്ച് എസ്സില്‍ ആയിരുന്നു. കോളേജ് വിദ്യാഭ്യാസം സെയിന്റ് പോള്‍സ് കോളേജിലും.
1970മുതല്‍ പത്തു വര്‍ഷക്കാലം ഉദയാ സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു. അതു കഴിഞ്ഞു് കണ്‍സ്യൂമര്‍ ഫെഡറേഷനില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീടു് ഡിസ്ട്രിബ്യൂഷന്‍ രംഗത്തു വന്നു. കുറച്ചു സിനിമകള്‍ ഡിസ്ട്രിബ്യൂട്ടു് ചെയ്തു. സംവിധായകന് സിദ്ദിഖിന്റെ അമ്മാവനാണു്. സിദ്ദിഖിലൂടെയാണു് സിനിമാ നിര്‍മ്മാണ രംഗത്തു് വന്നതു്.
ഭാര്യ ജന്ന.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 6
Available Web Series : 0
Available Short Movies : 0